16,000 കുവൈറ്റ് പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് സസ്പെൻഡ് ചെയ്തുവെന്ന റിപ്പോർട്ട് തള്ളി മാൻപവർ അതോറിറ്റി

  • 03/04/2023

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ 16,000 പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് സസ്പെൻഡ് ചെയ്തുവെന്നുള്ള റിപ്പോർട്ട് തള്ളി മാൻപവർ അതോറിറ്റി. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും നടപടിക്രമങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി അവരുടെ സമഗ്രത ഉറപ്പാക്കുന്നതിനും അതോറിറ്റി പ്രവർത്തനം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 

16,000 തൊഴിൽ വിസ സസ്പെൻഡ് ചെയ്യാൻ പദ്ധതിയില്ല. പേപ്പറുകളോ അക്കാദമിക് സർട്ടിഫിക്കറ്റുകളോ അസാധുവാണെന്ന് തെളിയിയുന്നത് വരെ അതോറിറ്റി ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഓരോ ഫയലും പ്രത്യേകം ഓഡിറ്റ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. തൊഴിൽ വിപണി കൃത്യമായി നിയന്ത്രിക്കുന്നതിനും കുവൈത്തികളായ യുവ ബിസിനസ് ഉടമകൾക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ജനസംഖ്യാഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അതോറിറ്റി തുടരുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News