കുവൈത്തിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിന് നിർദേശങ്ങളുമായി മുനിസിപ്പൽ കൗൺസിൽ അം​ഗങ്ങൾ

  • 03/04/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വച്ച് മുനിസിപ്പൽ കൗൺസിലിലെ നിരവധി അംഗങ്ങൾ. ​ട്രാഫിക്ക് കുരുക്ക് പരിഹരിക്കുന്നതിന് പൊതു, സ്വകാര്യ ഗതാഗതം ഉൾപ്പെടുന്ന ഒരു സംയോജിത ഗതാഗത സംവിധാനം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഏകകണ്ഠമായി അംഗീകരിച്ചിട്ടുള്ളത്. നിലവിലുള്ള സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് കൊണ്ട് ഒരു ന്യൂട്രൽ, സൈഡ് ലെയ്ൻ അനുവദിക്കുക. ഒപ്പം മെട്രോ, ട്രാം തുടങ്ങിയ മറ്റ് മാർഗങ്ങളിൽ ശ്രദ്ധിക്കുക എന്നതാണ് പ്രധാന നിർദേശം.

ഒരു സ്ഥലത്ത് പാർപ്പിടം, ജോലി, വാണിജ്യ വ്യവസായങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ചേർത്തുള്ള ആധുനിക നഗരങ്ങൾ ആസൂത്രണം ചെയ്യണം. റെസിഡൻഷ്യൽ ഏരിയകൾ, ജോലിസ്ഥലങ്ങൾ, ഷോപ്പിംഗ് എന്നിവയ്ക്കിടയിലുള്ള ദീർഘദൂര യാത്ര കുറയ്ക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കും. അങ്ങനെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കഴിയും. ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള സിസ്റ്റം അവലോകനം ചെയ്യണമെന്നും അം​ഗങ്ങൾ നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News