ഷുവൈഖിൽ ട്രാഫിക്ക് പരിശോധന; 26,000 നിയമലംഘനങ്ങൾ കണ്ടെത്തി

  • 03/04/2023

കുവൈത്ത് സിറ്റി: ഷുവൈഖ് വ്യാവസായിക പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ ട്രാഫിക്ക് പരിശോധന ക്യാമ്പയിനുകളിൽ 26,000 നിയമലംഘനങ്ങൾ കണ്ടെത്തി. അശ്രദ്ധയോടെ വാഹനമോടിച്ച 64 പേരാണ് അറസ്റ്റിലായത്. 179 വാഹനങ്ങൾ ​ഗ്യാരേജിലേക്ക് മാറ്റി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 16 പേരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തുവെന്നും അധികൃതർ അറിയിച്ചു. അതേസമയം, ആറ് ​ഗവർണറേറ്റുകളിലും കർശനമായ പരിശോധനയാണ് ഒരാഴ്ചക്കിടെ നടന്നത്.

ആകെ 1564 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ 234 എണ്ണം ​ഗുരുതര അപകടങ്ങളായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വന്ന 3417 പരാതികളിൽ ഇടപെടൽ നടത്തിയെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് അവൈർനെസ് വകുപ്പിലെ ഉദ്യോഗസ്ഥൻ മേജർ അബ്ദുള്ള ബു ഹസൻ പറഞ്ഞു. വാണ്ട‍ഡ് ലിസ്റ്റിൽ ഉൾപ്പെട്ട 102 പേരെ പട്രോളിം​ഗ് സംഘത്തിന് അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News