സ്കൂളുകളിലെ കൂട്ട അവധി; സർക്കാരിന് ഭീമമായ നഷ്ടം

  • 03/04/2023

കുവൈത്ത് സിറ്റി: സ്കൂളുകളിൽ ഹാജരാകാത്ത വിദ്യാർത്ഥികൾക്കെതിരെ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ അഡ്മിനിസ്ട്രേഷനുകൾക്ക് ഈ വിഷയത്തിൽ കർശന നിർദേശങ്ങളും നൽകിയിട്ടുണ്ട്. സ്കൂളുകളിൽ വിദ്യാർത്ഥികൾ പലരും ഹാരജാരാകാത്തത് എല്ലാ ദിവസവും പൊതുപണം പാഴാവുന്നതിന് കാരണമാകുന്നുണ്ട്. ഒരു വിദ്യാർത്ഥിക്ക് വേണ്ടി വർഷം സർക്കാർ ചെലവഴിക്കുന്നത് 3,000 ദിനാർ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അധ്യയന വർഷത്തിലെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം 135 മുതൽ 160 ദിവസങ്ങൾക്കിടയിലാണുള്ളത്. ഇതുപ്രകാരം ഓരോ സ്കൂൾ ദിനത്തിനും വിദ്യാർത്ഥിക്കായി ചെലവഴിക്കുന്നത് ഏകദേശം 18 ദിനാർ ആണ്. റമദാന്റെ ആദ്യ ദിനത്തിൽ പല സ്കൂളുകളിൽ കൂട്ട അവധി എടുക്കുന്ന സാഹചര്യമുണ്ടായി. ചില സ്കൂളുകളിൽ 95 ശതമാനം വിദ്യാർത്ഥികളും അന്ന് ഹാജരായില്ല. 300,000-ത്തിലധികം വിദ്യാർത്ഥികൾ അന്ന് ഹാജരാകാതിരുന്നതിനാൽ ആ ദിവസം ആറ് മില്യൺ ദിനാറിന്റെ നഷ്ടമാണ് വന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News