കുവൈത്തിന്റെ എണ്ണ വരുമാനത്തിന്റെ 80 ശതമാനവും ചെലവഴിക്കുന്നത് പൊതുമേഖലയിൽ ശമ്പളം നൽകാൻ: റിപ്പോർട്ട്

  • 03/04/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്ത് സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച രേഖപ്പെടുത്തിയതായി ബാങ്കർ മാഗസിൻ റിപ്പോർട്ട്. 2019ലെ മോശം അവസ്ഥയും പിന്നാലെ വന്ന കൊവിഡ് മഹാമാരിയും എണ്ണ വിലക്കുറവിനും ശേഷമാണ് കുവൈത്ത് മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിയത്. 2020ൽ വളർച്ച 8.9 ശതമാനം എന്നതിലേക്ക് ചുരുങ്ങിയിരുന്നു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തകർച്ചയായിരുന്നു ഇത്. അടുത്ത വർഷം 1.3 ശതമാനത്തിന്റെയും 2022ൽ 8.7 ശതമാനത്തിന്റെയും വളർച്ച കൈവരിക്കാൻ കുവൈത്തിന് സാധിച്ചു. 

കുവൈത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ പകുതിയും എണ്ണ വരുമാനമാണ്. കയറ്റുമതി വരുമാനത്തിന്റെ 90 ശതമാനവും വരുന്നത് എണ്ണ മേഖലയിൽ നിന്നാണ്. അതേസമയം അതിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾ അയൽ ഗൾഫ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറച്ച് മാത്രമേ രാജ്യത്ത് ഫലം ചെയ്തിട്ടുള്ളൂ. ഒപ്പം ഈ വർഷം സർക്കാരിന്റെ വരുമാനത്തിന്റെ 88 ശതമാനവും എണ്ണ മേഖല നൽകുമ്പോൾ, അതിന്റെ 80 ശതമാനവും  പൊതുമേഖലാ ശമ്പളത്തിനും സബ്‌സിഡിക്കുമായി നീക്കിവച്ചിരിക്കുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News