കുവൈത്തിൽ സ്വയം വെടിയുതിർത്ത് യുവതി ആത്മഹത്യ ചെയ്തു

  • 03/04/2023

കുവൈത്ത് സിറ്റി: സ്വയം വെടിയുതിർത്ത് കുവൈത്തി യുവതി ആത്മഹത്യ ചെയ്തു. അൽ റൗദയിലാണ് സംഭവം. വീട്ടിൽ വച്ച് പിതാവിന്റെ തോക്ക് ഉപയോ​ഗിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അൽ റൗദ പ്രദേശത്ത് ഒരു വീടിനുള്ളിൽ ആത്മഹത്യ നടന്നതായി റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻ ക്യാപിറ്റൽ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് പട്രോളിം​ഗ് സ്ഥലത്തേക്ക് എത്തി. 

വീട്ടിലെത്തിയപ്പോൾ വെടിയേറ്റ നിലയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടെത്തിയത്. സമീപത്ത് നിന്ന് തോക്കും കണ്ടെത്തി. ഫോറൻസിക് തെളിവുകൾ ശേഖരിച്ച ശേഷമാണ് മൃതദേഹം മാറ്റിയത്. ലൈസൻസ് ഉള്ള പിതാവിന്റെ തോക്ക് ഉപയോ​ഗിച്ചാണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News