കുവൈത്ത് - സൗദി റാപ്പിഡ് റെയിൽവേ ലിങ്ക്: സാധ്യത പഠനത്തിന് തുക അനുവദിക്കണണെന്ന് പൊതുമരാമത്ത് മന്ത്രാലയം

  • 04/04/2023

കുവൈത്ത് സിറ്റി: കുവൈത്തിനും സൗദി അറേബ്യക്കും ഇടയിലുള്ള റാപ്പിഡ് റെയിൽവേ ലിങ്കിന്റെ പ്രവർത്തനങ്ങൾ ദ്രുത​ഗതിയിൽ മുന്നോട്ട്. റെയിൽവേ ലൈനിന്റെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠനം നടത്തുന്നതിന്റെ കുവൈത്തിന്റെ വിഹിതമായ രണ്ട് മില്യൺ ദിനാർ അനുവദിക്കണമെന്ന് പൊതുമരാമത്ത് മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 50 മില്യൺ സൗദി റിയാലിന്റെ കരാർ നടപടിക്രമങ്ങളുമായി മന്ത്രാലയം മുന്നോട്ടുപോകുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബുക്മാസ് അറിയിച്ചു.

50 ശതമാനം എന്ന നിലയിൽ അഡ്വൈസറി ഫീസ് ഇരുപക്ഷത്തിനും തുല്യമായിരിക്കും. അതുകൊണ്ട് കുവൈത്തിന്റെ ചെലവ് രണ്ട് മില്യൺ ദിനാറിന് തുല്യമായിരിക്കും. നിർദ്ദിഷ്ട  റാപ്പിഡ് റെയിൽവേ ലിങ്ക് രാജ്യത്തിന്റെ അതിർത്തി മുതൽ ഷദാദിയ മേഖല വരെ നീളുന്നതാണ്. ഏകദേശം 110 കിലോമീറ്റർ ദൂരമുണ്ട് ഉണ്ടാവുക. സാധ്യതാ പഠനം ഏകദേശം 20 മാസം നീണ്ടുനിൽക്കും. അതിനുശേഷം പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെൻഡറുകൾ നൽകുന്നത് അടക്കമുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News