വിശുദ്ധ റമദാനിൽ ദിവസേന 100,000 പേർക്ക് ഭക്ഷണം വിതരണം ചെയ്ത് കുവൈത്തിലെ സന്നദ്ധ സംഘടനകൾ

  • 04/04/2023

കുവൈതത് സിറ്റി: അനുഗ്രഹീതമായ റമദാൻ മാസത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈതാങ്ങായി കുവൈത്ത്. , പൗരന്മാരിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള സഹായങ്ങൾ ഒത്തുചച്ചേർത്ത് വിശുദ്ധ മാസത്തിൽ ഒരുപാട് പേർക്ക് ഇഫ്താർ വിരുന്ന് ഒരുങ്ങുന്നുണ്ട്. ആറ് ഗവർണറേറ്റുകളിലുമായി വീടുകളിലും പള്ളികളിലും റമദാൻ ടെന്റുകളിലുമായാണ് വിരുന്ന് നടത്തുന്നത്. പാവപ്പെട്ടവർക്ക് കൈത്താങ്ങ് നൽകാൻ കുവൈത്തിലെ ജനങ്ങളുടെ പ്രതിബദ്ധതയുടെ നേർചിത്രമായി ഈ വിരുന്നുകൾ മാറുന്നുണ്ട്.

റമദാനിന്റെ ആദ്യ ദിവസം മുതൽ രാജ്യത്തെ നിരവധി റെസിഡൻസി പ്രദേശങ്ങളിലെ ദരിദ്രരരും ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് റമദാൻ ഭക്ഷണം വിതരണം ചെയ്യാൻ ചാരിറ്റികൾക്കും ഫൗണ്ടേഷനുകൾക്കും അവരുടെ സന്നദ്ധ സംഘങ്ങൾക്കും സാധിച്ചിട്ടുണ്ട്. ദിവസേന തൊഴിൽ മേഖലകളിൽ കുറഞ്ഞത് 100,000 പേർക്ക് നോമ്പ് തുറക്കുന്നതിനായി ഭക്ഷണം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഓരോ അസോസിയേഷനും പ്രതിദിനം ഏകദേശം 4,000 പേർക്ക് ഭക്ഷണം വിതരണം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News