ഇന്ത്യൻ മരുന്നുകളുടെ ലഭ്യത, മെഡിക്കൽ ടൂറിസം; അംബാസഡർ കുവൈത്ത് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

  • 04/04/2023

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക കുവൈത്ത് ആരോഗ്യ മന്ത്രി ഡോ അഹമ്മദ് എ അൽഅവാദിയെ സന്ദർശിച്ചു. കോവിഡ് കാലത്ത് മികച്ച സഹകരണം നൽകിയതിന് മന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. സ്വകാര്യ ആശുപത്രികൾ തമ്മിലുള്ള ബന്ധം, കുവൈറ്റിൽ ഇന്ത്യൻ മരുന്നുകളുടെ ലഭ്യത, ഇന്ത്യയിലേക്കുള്ള മെഡിക്കൽ ടൂറിസം, കുവൈറ്റിലെ ഇന്ത്യൻ ഡോക്ടർമാർ, പാരാമെഡിക്കുകൾ, നഴ്‌സുമാർ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉൾപ്പെടെ മെഡിക്കൽ മേഖലയിലെ സഹകരണത്തിനുള്ള കൂടുതൽ അവസരങ്ങളെപ്പറ്റി അംബാസഡർ ചർച്ചചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News