ഈദിയക്കായി പുത്തൻ കുവൈറ്റി ദിനാർ വിതരണം ചെയ്യാനൊരുങ്ങി കുവൈറ്റ് സെൻട്രൽ ബാങ്ക്

  • 04/04/2023

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അടുത്തിരിക്കുന്ന അവസരത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള കുവൈത്ത് കറൻസിയുടെ പുതിയ നോട്ടുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഈദ് അൽ ഫിത്തർ പ്രമാണിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 171 ഓട്ടോമാറ്റിക് ATM  മെഷീനുകൾക്ക് പുറമേ കുവൈത്ത് ബാങ്കുകളുടെ 359 ശാഖകളിലുമായി വിവിധ മൂല്യങ്ങളിലുള്ള പുതിയ നോട്ടുകൾ ലഭിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. അവന്യൂസ് മാൾ, 360 മാൾ, അസിമ മാൾ, അൽ കൗത്ത്   മാൾ എന്നിവിടങ്ങളിൽ പുതിയ കറൻസിക്കായി  എടിഎമ്മുകൾ നൽകിയിട്ടുണ്ടെന്നും CBK അറിയിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News