റമദാനില്‍ കുവൈത്ത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുക 700,000 പേര്‍

  • 04/04/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തില്‍ കുവൈത്ത് വിമാനത്താവളത്തിലൂടെ 7,800 സര്‍വ്വീസുകളിലായി 700,000 പേര്‍ യാത്ര ചെയ്യുമെന്ന് കണക്കുകള്‍. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എഞ്ചിനിയര്‍ സലാഹ് അല്‍ ഫദാഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഈദ് അൽ ഫിത്തര്‍ അവധി ദിവസങ്ങളില്‍, അതായത് ഏപ്രിൽ 20 മുതൽ 25 വരെ കൂടുതല്‍ പേര്‍ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. 1,800 വിമാന സര്‍വ്വീസുകളിലായി 2,20,000 പേരാണ് ഈ സമയം യാത്ര ചെയ്യുക.

ദുബൈ, ഇസ്താംബുൾ, ജിദ്ദ, കെയ്‌റോ, ദോഹ എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് കൂടുതല്‍ യാത്രക്കാരുള്ളത്. 
യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനും സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ തരണം ചെയ്യുന്നതിനുമായി ഓപ്പറേഷൻസ്, എഞ്ചിനീയറിംഗ്, സെക്യൂരിറ്റി ഓർഗനൈസേഷൻ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സപ്പോർട്ട് ടീം രൂപീകരിക്കാനുള്ള പ്രക്രിയയിലാണ് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷനെന്നും അല്‍ ഫദാഗി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News