പ്രവാസികളെ ഷോപ്പിംഗ് നടത്തുന്നതിൽ നിന്ന് തടഞ്ഞ് കുവൈത്തിലെ MOI സൂപ്പർ മാർക്കെറ്റുകൾ ; പരാതി

  • 04/04/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ പ്രവാസികൾക്ക് ഷോപ്പിംഗ് നടത്തുന്നതിനും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിലക്കേർപ്പെടുത്തുന്ന സഹകരണ സംഘങ്ങളെ കുറിച്ചുള്ള പരാതികൾ വർധിക്കുന്നു. പ്രവാസികൾക്ക് പല മേഖലകളിലെയും സഹകരണ സംഘങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടെങ്കിലും പല പൊലീസ് സഹകരണ സംഘങ്ങളും ആളുകൾക്ക് പ്രവേശനം നിഷേധിക്കുന്നതായി കണ്ടെത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു  

ആളുകളുടെ സിവിൽ ഐഡി പരിശോധിക്കാൻ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷാ ഗാർഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഔദ്യോ​ഗികമായി ഈ വിഷയത്തിൽ സഹകരണ സംഘങ്ങളിലെ അധികൃതർ പ്രതികരിക്കുന്നില്ലെങ്കിലും റമദാൻ മാസം തുടങ്ങിയത് മുതൽ ഈ നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണ സംഘങ്ങളിൽ മാത്രമേ ഇത് ബാധകമാക്കിയിട്ടുള്ളൂവെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ മേധാവി മെഷാൽ അൽ മാനെ പറഞ്ഞു.

കോഓപ്പറേറ്റീവ് സൊസൈറ്റികൾ വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിച്ചിട്ടുള്ള ബിസിനസുകളാണ്. അതുകൊണ്ട് മറ്റ് ബിസിനസുകൾക്കുള്ള  നിയമങ്ങൾക്ക് വിധേയം തന്നെയാണ്. കുവൈത്തിലെ ഉപഭോക്താക്കളുടെ പ്രതിനിധി എന്ന നിലയിൽ പ്രവാസികളായാലും പൗരന്മാരായാലും, രാജ്യത്തെ ഏത് സംവിധാനത്തിലും പ്രവേശിക്കാനുള്ള അവകാശങ്ങൾ സംരക്ഷിണ്ടേതുണ്ടെന്നും ഏത് കടയിൽ നിന്നും സാധനങ്ങൾ വാങ്ങുനന്തിന് എല്ലാവർക്കും അനുവാ​ദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News