കുവൈത്തിൽ മൾട്ടി-സ്റ്റോറി പാർക്കിം​ഗ് സംവിധാനത്തിൽ ഫീസോടുകൂടി സ്മാർട്ട് ബാത്ത്‌റൂമുകൾ വരുന്നു

  • 05/04/2023

കുവൈത്ത് സിറ്റി: പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയുടെ പാർക്കിംഗ് സംവിധാനത്തിൽ സ്മാർട്ട് ബാത്ത്‌റൂമുകൾക്ക് ലൈസൻസ് നൽകുന്നതിന് അംഗീകാരം. ബാധകമായ നിയന്ത്രണങ്ങൾ, ചട്ടങ്ങൾ, സംവിധാനങ്ങൾ എന്നിവയ്ക്ക് അനുസൃതമായാണ് ധനമന്ത്രാലയത്തെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോപ്പർട്ടി ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച് സ്റ്റേറ്റ് പ്രോപ്പർട്ടി ആൻഡ് ലീഗൽ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുൾ-റഹ്മാൻ അൽ ഖാമിസ് മുനസിപ്പാലിറ്റക്ക് കത്ത് അയച്ചിട്ടുണ്ട്.

മൾട്ടി-സ്റ്റോറി, കാർ പാർക്കുകളുടെ പരിധിക്കുള്ളിൽ സ്മാർട്ട് ബാത്ത്റൂമുകൾക്ക് ലൈസൻസ് നൽകുന്ന കാര്യമാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയുടെ സിഇഒ എൻജിനീയർ സലേഹ് അൽ ഒത്മാൻ ബഹുനില, മൾട്ടി-സ്റ്റോർ, കാർ പാർക്കിം​ഗിന്റെ പരിധിക്കുള്ളിൽ സ്മാർട്ട് ബാത്ത്റൂമുകൾക്ക് ലൈസൻസ് നൽകുന്നതിന് കൗൺസിൽ മേധാവിക്ക് കത്തയച്ചിരുന്നു. ചെറിയ ഫീസ് ഈടാക്കിയാണ് സ്മാർട്ട് ബാത്ത്റൂം സേവനം നൽകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News