സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 1.4 മില്യൺ കുവൈറ്റ് പ്രവാസികൾ കഴിഞ്ഞ വർഷം റെസിഡൻസി പുതുക്കി

  • 05/04/2023

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 1.4 മില്യൺ കുവൈറ്റ് പ്രവാസികൾ കഴിഞ്ഞ വർഷം റെസിഡൻസി പുതുക്കി, ഇതിനായി  കഴിഞ്ഞ വർഷം പ്രവാസികളുടെ റെസിഡൻസി സംബന്ധിച്ച ഇടപാടുകളിൽ നിന്ന് 154 മില്യൺ ദിനാർ ശേഖരിച്ചതായി കണക്കുകൾ. പ്രവാസികളുടെ റെസിഡൻസി പുതുക്കൽ, ആദ്യമായി റെസിഡൻസി നൽകൽ തുടങ്ങിയ സേവനങ്ങൾക്കുള്ള ഫീസ് ഇനത്തിലാണ് ഈ തുക ലഭിച്ചത്. ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി, സിവിൽ ഇൻഫർമേഷൻ ആൻഡ് ഇൻഷുറൻസ്, സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 1.4 മില്യൺ പ്രവാസികൾ കഴിഞ്ഞ വർഷം അവരുടെ റെസിഡൻസി പുതുക്കി. ഏകദേശം 109 മില്യൺ ദിനാർ ആണ് ഈ ഇനത്തിൽ സർക്കാരിലേക്ക് വന്നത്. അതേസമയം 22,200 പ്രവാസികൾ അവർക്ക് റെസിഡൻസി ലഭിക്കുന്നകിനായി 2.7 മില്യൺ ദിനാറും നൽകി. ഗാർഹിക തൊഴിലാളികൾ അവരുടെ വാർഷിക റെസിഡൻസിയും ആരോഗ്യ ഇൻഷുറൻസും പുതുക്കുന്നതിന് 15 മില്യൺ ദിനാർ നൽകി. ഫാമിലി വിസയിൽ വന്ന 520,000 പ്രവാസികൾ 28.6 മില്യൺ ദിനാർ അധികമായി നൽകിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News