ഡിജിറ്റൽ കൺസൾട്ടേഷൻ ഉൾപ്പെടെ പുതിയ നിർദ്ദേശങ്ങളുമായി ഐഎംഎ.

  • 17/03/2020

തിരുവനന്തപുരം; കൊവിഡ് 19 വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത വിലയിരുത്തിക്കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡിജിറ്റൽ കൺസൾട്ടേഷൻ പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാരിന് നൽകി. മെഡിക്കൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കൊവിഡ് 19 തിന് എതിരെ അവബോധം നടത്തുവാനും, കൊവിഡ് 19 സ്ക്രീനിം​ഗ് ഉൾപ്പെടെയുള്ള പരിപാടികളിൽ സഹകരിക്കാമെന്നും ഐഎംഎ സർക്കാരിനെ അറിയിച്ചു.

സ്വകാര്യ ആശുപത്രികളുടെ ജീവനക്കാർക്കും, ഡോക്ടർമാർക്കും ഐഎംഎയുടെ നേതൃത്വത്തിൽ പരിശീലനവും നൽകും. സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങൾ കൊവിഡ് 19 തിനായി പ്രത്യേകം ഏർപ്പെടുത്തുവാനും ഐഎംഎ പ്രത്യേക പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നത തല യോ​ഗത്തിലാണ് ഐഎംഎ തങ്ങളുടെ നിലപാട് സർക്കാരിനെ അറിയിച്ചത്.

Related News