ലിംഗസമത്വം കൈവരിക്കുന്നതിൽ ഗൾഫിൽ കുവൈത്ത് ഒന്നാമത്

  • 20/05/2023


കുവൈത്ത് സിറ്റി: ലിംഗസമത്വം കൈവരിക്കുന്നതിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്താണ് ഒന്നാമത് നിൽക്കുന്നതെന്ന് വനിത, ശിശു ക്ഷേമ, സാമൂഹ്യകാര്യ വകുപ്പ് മന്ത്രി മായ് അൽ ബാ​ഗ്‍ലി. രാജ്യത്തെ വനിതകളുടെ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ വികസന പദ്ധതികളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലെത്താൻ കുവൈത്ത് വലിയ പരിശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

രാജ്യത്ത് സുപ്രധാന തീരുമാനമെടുക്കുന്ന ഉന്നത സ്ഥാനങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കി കൊണ്ട് വനിത ശാക്തീകരണത്തെ പിന്തുണയ്ക്കുന്നതിലുള്ള  രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപ്പര്യവും മന്ത്രി എടുത്ത് പറഞ്ഞു. കുവൈത്ത് വനിതാ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയുടെ ലോഞ്ച് വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 'കുവൈത്ത് വനിതകളെ ശാക്തീകരിക്കുക' എന്ന മുദ്രാവാക്യത്തിൽ ഊന്നിയാണ് പരിപാടി സംഘടിപ്പിച്ചത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News