റോ‍ഡുകളില്‍ പ്രത്യേക സൈക്കിൾ ട്രാക്കുകൾ വേണമെന്ന് ആവശ്യപ്പെട്ട് കുവൈത്തിലെ സൈക്ലിസ്റ്റുകൾ

  • 20/05/2023



കുവൈത്ത് സിറ്റി: സുരക്ഷ ഉറപ്പാക്കാൻ റോ‍ഡുകളില്‍ പ്രത്യേക ബൈക്ക് പാതകൾ വേണമെന്ന് ആവശ്യപ്പെട്ട് സൈക്ലിസ്റ്റുകൾ. കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ക്കിടെ കുവൈത്തില്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ജനപ്രീതി കൂടിവരുന്ന സാഹചര്യത്തില്‍ കുവൈത്തിലെ റോഡുകൾ സൈക്കിൾ യാത്രക്കാർക്ക് ഒട്ടും സൗഹൃദപരമല്ലെന്നുള്ള പ്രശ്നം വലിയ പ്രതിസന്ധിയാകുന്നുണ്ട്. സൈക്കിളുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അതിനാൽ, സൈക്കിൾ യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗത മാർഗ്ഗം നൽകുന്നതിന് കുവൈത്തില്‍ ബൈക്ക് പാതകൾ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നാണ് സൈക്ലിസ്റ്റുകൾ ആവശ്യപ്പെടുന്നത്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News