കുവൈത്തിൻ്റെ ഭീഷണിക്ക് വഴങ്ങില്ല; തൊഴിലാളികളെ അയക്കുന്നത് നിരോധിക്കണമെന്ന് ഫിലിപ്പീൻസ് പാർലമെന്റ് അംഗം

  • 21/05/2023

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് പൂർണമായി നിരോധിക്കണമെന്ന ആവശ്യമുയർത്തി ഫിലിപ്പീൻസ് പാർലമെന്റ് അംഗം. തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ കുവൈത്ത് പരാജയമാണെന്ന് വിമർശിച്ച് കൊണ്ടാണ് പാർലമെൻറ് അംഗം റേച്ചൽ അരീനസ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. ഫിലിപ്പീൻസ് പാർലമെന്റിലെ ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർ പ്രതിനിധിയാണ് റേച്ചൽ അരീനസ്. ഫിലിപ്പിനോ തൊഴിലാളികൾക്ക് പുതിയ വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച കുവൈത്ത് സർക്കാരിന്റെ തീരുമാനത്തോട് അതേ നാണയത്തിൽ മറുപടി നൽകണമെന്ന് റേച്ചൽ പറഞ്ഞു. 

കുവൈത്ത് സർക്കാർ പ്രതിനിധികളും ഫിലിപ്പിനോ ഉദ്യോഗസ്ഥരുമായി ഇരുന്ന് ചർച്ച ചെയ്ത് ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ നിർദ്ദിഷ്ട നിരോധനം നിലനിൽക്കണം. ഫിലിപ്പീൻസിൻ്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ അവരുടെ ആവശ്യങ്ങൾ നിറവേറ്റരുത്. കുവൈത്തിൻ്റെ ഭീഷണിപ്പെടുത്തുന്ന നടപടികൾക്ക് വഴങ്ങി കൊടുക്കരുതെന്നും റേച്ചൽ ആവശ്യപ്പെട്ടു.

"നമ്മുടെ തൊഴിലാളികൾ അവരുടെ തൊഴിലുടമകളുടെ കൈകളാൽ ദുരുപയോഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് കാണുന്നതിൽ എനിക്ക് സങ്കടമുണ്ട്... നമ്മുടെ തൊഴിലാളികളെ മാന്യമായി പരിഗണിക്കുന്ന, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന, അവരുടെ ക്ഷേമം കണക്കിലെടുക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമേ ഞങ്ങൾ അയക്കു " എന്നും അവർ കൂട്ടിച്ചേർത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News