കടല്‍ മാര്‍ഗ്ഗം ഹാഷിഷ് കടത്താനുള്ള ശ്രമം തകര്‍ത്തു; കുവൈത്തിൽ ഇറാൻ നാവികര്‍ അറസ്റ്റില്‍

  • 21/05/2023



കുവൈത്ത് സിറ്റി: കടല്‍ മാര്‍ഗ്ഗം രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം തകര്‍ത്ത് അധികൃതര്‍. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷന്‍റെ സഹകരണത്തോടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥരാണ് ഹാഷിഷ് കടൽ വഴി കൊണ്ടുവരാൻ ശ്രമിച്ച മൂന്ന് ഇറാൻ നാവികരെ പിടികൂടിയത്. 120 കിലോഗ്രാം മയക്കുമരുന്ന് ആണ് പിടിച്ചെടുത്തിട്ടുള്ളത്. കുവൈത്ത് സമുദ്രാതിർത്തിയിൽ പ്രവേശിച്ച വിവരം ലഭിച്ചതോടെ പ്രതികളെ പിടികൂടുന്നതിനായി കൺട്രോൾ ഉദ്യോഗസ്ഥരും കോസ്റ്റ് ഗാർഡും ഒരുക്കങ്ങൾ തയ്യാറാക്കിയിരുന്നു. പ്രതികളെ ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News