കുടുംബ തർക്കം; പ്രവാസി ദമ്പതികളുടെയും ആറ് കുട്ടികളുടെയും റെസിഡൻസി പുതുക്കി നൽകില്ല

  • 24/05/2023

കുവൈത്ത് സിറ്റി: കുടുംബ തർക്കം നിലനിൽക്കുന്ന ഈജിപ്ഷ്യൻ ദമ്പതികളുടെയും ആറ് കുട്ടികളുടെയും റെസിഡൻസി പുതുക്കി നൽകരുതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകി. ഈ  അധ്യയന വർഷാവസാനമാണ് ഇവരുടെ റെസിഡൻസിയുടെ കാലാവധി തീരുന്നത്. കുടുംബ തർക്കങ്ങൾ കാരണം കുട്ടികളുടെ പിതാവ് ഒരു സുഹൃത്തിനോടൊപ്പമാണ് താമസിച്ചത്. കുട്ടികളെ ഒഴിവാക്കി അപ്പാർട്ട്മെന്റിൽ നിന്ന് അമ്മയും പോയി. കൈക്കൂഞ്ഞുങ്ങളെ വരെ പരിപാലിക്കാതെയാണ് ഇരുവരും അപ്പാർട്ട്മെന്റിൽ നിന്ന് മാറിയത്.

ഇതോടെ  കൈക്കുഞ്ഞുങ്ങളെ നേക്കുന്നതിനായി രണ്ട് കുട്ടികൾ മാറിമാറിയാണ് സ്‌കൂളിൽ പോയിരുന്നത്. ഒടുവിൽ തങ്ങളുടെ മാതാപിതാക്കൾ അഞ്ച് സഹോദരങ്ങളെയും ഉപേക്ഷിച്ച് പോയെന്നും രണ്ട് ദിവസമായി കഴിക്കാൻ ഒന്നും ഇല്ലെന്നും ഒരു കുട്ടി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ അറിയിക്കുകയായിരുന്നു. ഉടൻ കുട്ടികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ഭക്ഷണം നൽകുകയും ചെയ്തു. ഈജിപ്ഷ്യൻ പൗരനെയും ഭാര്യയും ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ‌

തന്റെ ജോലി പോയതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായെന്നും ഇതോടെ ഭാര്യയുമായി നിരന്തരം വഴക്കായെന്നുമാണ് ഈജിപ്ഷ്യൻ പൗരൻ പറയുന്നത്. ഇതോടെയാണ് സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് മാറിയത്. കുട്ടികളെ നോക്കാനും അവർക്ക് വേണ്ടി ചെലവഴിക്കാൻ കാശ് ഇല്ലാത്തതിനാലാണ് താമസസ്ഥലം മാറിയതെന്ന് ഭാര്യയുടെ ന്യായീകരണം. കുടുംബത്തെ അവരുടെ സ്വരാജ്യത്തേക്ക് നാടുകടത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News