ഫോർത്ത് റിം​ഗ് റോഡ് വികസനത്തിന് അം​ഗീകാരം

  • 24/05/2023



കുവൈത്ത് സിറ്റി: ഫോർത്ത് റിം​ഗ് റോഡിന്റെ വികസനത്തിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. 17 കിലോമീറ്റർ നീളമുള്ള റോഡാണ് വികസിപ്പിക്കുക. മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനങ്ങളോടുള്ള മുനിസിപ്പാലിറ്റി മന്ത്രി ഫഹദ് അൽ ഷൂലയുടെ എതിർപ്പ് കൂടെ പരി​ഗണിച്ച ശേഷമാണ് മന്ത്രിസഭയുടെ തീരുമാനം വന്നത്. ‌ അഥേസമയം, ദർവാസത്ത് അൽ അബ്ദുൾ റസാഖ് തുരങ്കത്തിലും പരിസര പ്രദേശത്തും നിലവിലുള്ള എല്ലാ സാഹചര്യങ്ങളും പരിഹരിച്ച് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾ എത്രവേ​ഗം പൂർത്തിയാക്കണമെന്നും മന്ത്രിസഭ നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News