ദന്തചികിത്സയിൽ ഡോക്ടർമാരുടെ എണ്ണത്തിൽ കുവൈത്തികൾ വളരെ മുന്നിൽ

  • 24/05/2023

കുവൈത്ത് സിറ്റി: ഡെന്റിസ്റ്റുകളുടെ എണ്ണം പരിശോധിച്ചാൽ പ്രവാസികളേക്കാൾ കൂടുതൽ  മേഖലയിലുള്ളത് കുവൈത്തികളാണെന്ന് കണക്കുകൾ. വിവിധ മേഖലകളിൽ കുവൈത്തിവത്കരണം സാധ്യമാക്കാനുള്ള പരിശ്രമങ്ങൾ നടക്കുമ്പോൾ ദന്തചികിത്സ മേഖലകളിലെ ഡോക്ടർമാരുടെ എണ്ണത്തിൽ കുവൈത്തികൾ വളരെ മുന്നിൽ നിൽക്കുന്നത്. സർക്കാർ മേഖലയിൽ കുവൈത്തികളായ 2450 ഡെന്റിസ്റ്റുകൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. സ്വകാര്യ മേഖലയിൽ 2,000 നോൺ-കുവൈറ്റി ഡോക്ടർമാർ ഉള്ളപ്പോൾ 150 കുവൈറ്റികൾ മാത്രം, കുവൈത്തികളല്ലാത്തവരുടെ കുറഞ്ഞ ശമ്പളമാണ് സ്വകാര്യമേഖലയിലെ വലിയ വ്യത്യാസത്തിന് കാരണം

എന്നാൽ, കുവൈത്ത് ഇതര പൗരന്മാരായ ഡെന്റിസ്റ്റുകളുടെ എണ്ണം 900 മാത്രമാണ്. അതായത് മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം 73 ശതമാനവും കുവൈത്ത് ഇതര പൗരന്മാരുടെ എണ്ണം 27 ശതമാനവും മാത്രമാണ്. അതേസമയം, സർക്കാർ മേഖലയിൽ കുവൈത്തിവത്കരണം ശക്തിപ്പെടുമ്പോൾ സ്വകാര്യ മേഖലയിൽ ഈ വിടവ് കൂടുന്നുണ്ട്. കുവൈത്തി ഡോക്ടർമാരുടെ എണ്ണം സ്വകാര്യ മേഖലയിൽ 150 അല്ലെങ്കിൽ ആറ് ശതമാനം മാത്രമാണ്. കുവൈത്ത് ഇതര പൗരന്മാരായ 2,000-ത്തിലധികം ഡെന്റിസ്റ്റുകൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News