600 ഓളം നിയമലംഘകരെ നാടുകടത്തൽ ജയിലിലേക്ക് റഫർ ചെയ്തു

  • 24/05/2023

കുവൈത്ത് സിറ്റി: നിയമലംഘകരിൽ നിന്ന് തൊഴിൽ വിപണി ശുദ്ധീകരിക്കാൻ ഊർജിത പരിശ്രമങ്ങളുമായി അധികൃതർ. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധന ക്യാമ്പയിനുകളിൽ നിരവധി പേർ അറസ്റ്റിലായി.  600 ഓളം റെസിഡൻസി തൊഴിൽ നിയമലംഘകരെ  കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാടുകടത്തൽ ജയിലിലേക്ക് റഫർ ചെയ്തുവെന്ന് അധികൃതർ വിശദീകരിച്ചു. 

തൊഴിൽ വിപണിയെ നിയന്ത്രിക്കുകയും നിയമ ലംഘകരിൽ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംയുക്ത സമിതിയും റെസിഡൻസി അഫയേഴ്സ് വിഭാ​ഗവും ആഭ്യന്തര മന്ത്രാലയത്തിന്റെ നിരവധി വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഫീൽഡ് ക്യാമ്പയിനുകളും നടത്തി. പ്രവാസികളായ വ്യാജ ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നതായി പരിശോധനയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഒരു കൂട്ടം പ്രവാസികളെ അം​ഗീകാരമില്ലാതെ മെഡിക്കൽ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും മെഡിസിനും നഴ്‌സിംഗും പ്രാക്ടീസ് ചെയ്യുന്നത് പിടികൂടിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News