ഗാമാ ഹൈഡ്രോക്സിബ്യൂട്ടിക് ഉപയോ​ഗത്തിന് മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

  • 24/05/2023

കുവൈത്ത് സിറ്റി: ഗാമാ ഹൈഡ്രോക്സിബ്യൂട്ടിക് എന്ന ജിഎച്ച്ബി ​ഡ്ര​ഗ് ഉപയോ​ഗിക്കുന്നതിനെകിരെ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ്. മെഡിക്കൽ ആവശ്യത്തിന് ഇത് ഉപയോ​ഗപ്പെടുത്തുന്നുണ്ട്. കൂടാതെ ശസ്ത്രക്രിയാ പ്രവർത്തനങ്ങളിൽ അനസ്തേഷ്യയ്ക്കായി ആശുപത്രികളിൽ നിയമപരമായി ഉപയോഗിക്കുന്നു. 

എന്നാൽ ഇത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ ഈ ഡ്ര​ഗ് ഉപയോഗിക്കുന്നതായി അടുത്തിടെ നടന്ന നിരീക്ഷണത്തിൽ വ്യക്തമായി. അനസ്തേഷ്യയുടെ ഫലത്തിൽ നിന്ന് ഉണർന്നതിന് ശേഷം മെമ്മറിയുടെ ഒരു ഭാഗം മായ്‌ക്കുന്നതിന് ഇത് പോലുള്ള ഡ്ര​ഗുകൾ ഉപയോ​ഗിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഈ മരുന്ന് നിറമോ മണമോ ഇല്ലാത്ത ഒരു ദ്രാവക പദാർത്ഥമാണെന്നും ഇത് മറ്റേതെങ്കിലും ദ്രാവകവുമായി കലർത്തി ഉപയോ​ഗിക്കാമെന്നും മുന്നറിയിപ്പിൽ അറിയിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News