ആറ് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി ജാബർ ആശുപത്രി

  • 24/05/2023



കുവൈത്ത് സിറ്റി: ആറ് സങ്കീർണ്ണമായ ഹെർണിയ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി ജാബർ ആശുപത്രി അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഹെർണിയ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അന്താരാഷ്ട്ര സർജൻ ടിം ടോളിൻസ് നേതൃത്വം വഹിച്ച ശിൽപശാലയിലാണ് ജാബർ ഹോസ്പിറ്റൽ ആറ് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയത്. പൗരന്മാർക്ക് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേവനം നൽകുന്നതിനും വിദേശത്ത് ചികിത്സ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ശിൽപശാല നടത്തിയതെന്ന് ജാബർ ഹോസ്പിറ്റലിലെ സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മസീദി പറഞ്ഞു. പ്രാദേശിക ജീവനക്കാരെയും കുവൈത്ത് ബോർഡ് ഡോക്ടർമാരെയും ശസ്ത്രക്രിയയ്ക്കായി പരിശീലിപ്പിക്കുന്നതിനും അന്താരാഷ്ട്ര വൈദഗ്ധ്യം ഉറപ്പാക്കാനുമാണ് പരിശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News