കുവൈത്തിൽ ഉച്ച ജോലി വിലക്ക്; കര്‍ശന പരിശോധന നടത്തുമെന്ന് മാൻപവര്‍ അതോറിറ്റി

  • 25/05/2023

കുവൈത്ത് സിറ്റി: രാജ്യത്ത് ഉച്ച ജോലി വിലക്ക് നിലവില്‍ വന്നതായി മാൻപവര്‍ അതോറിറ്റി അറിയിച്ചു. ജൂൺ ആദ്യം മുതൽ അടുത്ത ഓഗസ്റ്റ് അവസാനം വരെയാണ് ഉച്ച ജോലി വിലക്ക് നടപ്പാക്കുക. രാവിലെ പതിനൊന്ന് മണി മുതൽ വൈകുന്നേരം നാല് മണി വരെയുള്ള ഉച്ച സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മൂന്ന് മാസവും വര്‍ക്ക് സൈറ്റുകളില്‍ കര്‍ശനമായ പരിശോധന നടത്തുമെന്നും മാൻപവര്‍ അതോറിറ്റി അറിയിച്ചു.

നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും ബിസിനസ് ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി മിന്നല്‍ ക്യാമ്പയിനുകള്‍ നടത്തും. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഉച്ച ജോലി വിലക്ക് കൊണ്ട് ലക്ഷ്യമിടുന്നത്. ജോലി സമയം കുറയ്ക്കാതെ തന്നെ ഈ തീരുമാനം നടപ്പാക്കും. കഠിനമായ ചൂട് കാരണം വർഷത്തിലെ ഈ കാലയളവിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും അതോറിറ്റി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News