തൊഴിലാളി പ്രശ്നം: കുവൈത്ത് - ഫിലിപ്പീൻസ് ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു

  • 25/05/2023



കുവൈത്ത് സിറ്റി: തൊഴിലാളി പ്രശ്നം പരിഹരിക്കുന്നതിനായി കുവൈത്തും ഫിലിപ്പീൻസ് പ്രതിനിധി സംഘവും തമ്മില്‍ നടന്ന ചർച്ചകൾ ധാരണയില്ലാതെ അവസാനിച്ചു. പുതിയ ഫിലിപ്പിനോ തൊഴിലാളികൾ ഏര്‍പ്പെടുത്തിയ വിസ നിരോധനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഫിലിപ്പിനോ പ്രതിനിധി സംഘം കുവൈത്ത് അവതരിപ്പിച്ച വ്യവസ്ഥകൾ പാലിക്കാൻ വിസമ്മതിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. കുവൈത്തിന്റെ പരമാധികാരത്തിനും പൗരന്മാരുടെ അന്തസ്സിനും എതിരായ ഏതൊരു പ്രവര്‍ത്തനവും തടയും.

പുതിയ ഫിലിപ്പിനോ തൊഴിലാളികൾക്കുള്ള വിസ നിരോധനം അനിശ്ചിതമായി തുടരും. എന്നാല്‍, നിയമപരമായി രാജ്യത്തുള്ള ഫിലിപ്പിനോ താമസക്കാരുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്നത് സാധാരണ നിലയിൽ തന്നെ തുടരും. കുവൈത്തിലെ നിയമങ്ങളും തീരുമാനങ്ങളും ചാർട്ടറുകളും ഫിലിപ്പൈൻ എംബസി ലംഘിച്ചുവെന്ന് അംഗീകരിക്കണമെന്ന് വ്യവസ്ഥകളില്‍ ഉള്‍പ്പെട്ടിരുന്നു. ഭാവിയിൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കില്ലെന്ന് എംബസി ഉറപ്പ് നല്‍കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News