കുവൈത്തിലെ 2,400 പ്രവാസി അധ്യാപകരുടെ റെസിഡൻസി റദ്ദാക്കുന്നു

  • 26/05/2023



കുവൈത്ത് സിറ്റി:  വിവിധ സ്‌പെഷ്യലൈസേഷനുകളുള്ള 2,400 പ്രവാസി അധ്യാപകരുടെ റെസിഡൻസി റദ്ദാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടു. റീപ്ലേസ്‌മെന്റ് പ്ലാനിൽ ഉൾപ്പെടുത്തിയതിനാൽ സർവീസ് അവസാനിപ്പിച്ച 1,900 പേർ ഉൾപ്പെടെ വിവിധ സ്‌പെഷ്യലൈസേഷനുകളിലായി 2,400 പ്രവാസി അധ്യാപകരുടെ റെസിഡൻസിയാണ് റദ്ദാക്കുന്നത്. 2022-2023 അധ്യയന വർഷത്തിന്റെ അവസാനത്തോടെ സേവനം അവസാനിപ്പിച്ച കുവൈത്ത് ഇതര അധ്യാപകരുടെ ഇടപാടുകൾ പൂർത്തിയാക്കും. 

കൂടാതെ, അവരുടെ കുടിശ്ശിക തീർപ്പാക്കുന്നതിനും അവരുടെ റെസിഡൻസി റദ്ദാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വകുപ്പ്  താൽപ്പര്യപ്പെടുന്നത്. അതേസമയം, സേവനം അവസാനിപ്പിച്ച ജീവനക്കാർക്ക് മൂന്ന് മാസത്തെ കാലാവധി ആഭ്യന്തര മന്ത്രാലയം നൽകും. 

റെസിഡൻസി റദ്ദാക്കൽ നടപടികൾ വേ​ഗത്തിൽ പൂർത്തീകരിക്കാനും കാലതാമസം വരുത്താതിരിക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന് താൽപ്പര്യമുണ്ട്.  ടിക്കറ്റ് റിസർവേഷൻ കാലതാമസവും നഷ്ടവും ഒഴിവാക്കാനും കൃത്യമായ സമയത്ത് സർവീസ് അവസാനിപ്പിച്ച അധ്യാപകരെ അവരുടെ നാടുകളിലേക്ക് മടക്കി അയക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News