മഴയും പൊടിയും, കാഴ്ച പരിധി കുറയുമെന്ന് കുവൈറ്റ് 'കാലാവസ്ഥ' മുന്നറിയിപ്പ്

  • 26/05/2023

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന്  ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ  മഴക്കും , പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കാറ്റിന്റെ  വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതലായേക്കാം, ഇത് ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാൻ ഇടയാക്കും. കൂടാതെ 7 അടിയിലധികം ഉയരമുള്ള കടൽ തിരമാലകളുടെ ഉയർച്ചക്കും കാരണമായേക്കാം. കാലാവസ്ഥാ മുന്നറിയിപ്പിന്റെ കാലയളവ് 7 മണിക്കൂറായി നിർണ്ണയിച്ചു, വൈകുന്നേരം 07:15 ന് അവസാനിക്കും 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News