ഗൾഫ് റോഡിലെ സൈക്ലിസ്റ്റുകളുടെ അപകടം; അന്യോഷണം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം

  • 26/05/2023

കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച രാവിലെ ഗൾഫ് റോഡിൽ ഫിലിപ്പിനോ സ്വദേശികളായ 15 ഓളം പേരുടെ ദേഹത്തേക്ക്  വാഹനം ഓടിച്ചുകയറ്റിയ  അപകടത്തെ കുറിച്ചും വാഹന ഡ്രൈവർ രക്ഷപ്പെട്ടതിനെ കുറിച്ചും ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കി. 

വാഹനം ഓടിച്ച കാർ ഡ്രൈവറെ തിരയുകയാണെന്നും , അതിനായി റോഡുകളിലെ ക്യാമറകൾ പരിശോധിച്ചുവരുകയാണെന്നും, കേസ് രജിസ്റ്റർ ചെയ്‌തെന്നും  മന്ത്രാലയം അറിയിച്ചു. 

പ്രധാന റോഡുകളിൽ പെർമിറ്റും ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയുമില്ലാതെ സൈക്കിൾ സ്‌പോർട്‌സ് പരിശീലിക്കുന്നതും നിയമവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

പ്രധാന, പൊതു റോഡുകളിൽ സ്പോർട്സ് പരിശീലിക്കുന്ന എല്ലാവരോടും നിയന്ത്രണ നിയമങ്ങൾ പാലിക്കാനും , സമാനമായ മുൻകാല സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും ,  സുരക്ഷാ പട്രോളിംഗ് നൽകുന്നതുൾപ്പെടെ യോഗ്യതയുള്ള അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 

വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ 11 പേരെ അമീരി, മുബാറക് അൽ-കബീർ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News