കുവൈത്തുമായുള്ള ബന്ധം വിശാലമാക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നുവെന്ന് സ്ഥാനപതി ഡോ. ആദർശ് സ്വൈക

  • 26/05/2023


കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും ആഴത്തിൽ വേരൂന്നിയതും ചലനാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങൾ മികവോടെ തന്നെ മുന്നോട്ട് കൊണ്ട് പോവുകയാണെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക.  പങ്കാളിത്തം കൂടുതൽ വൈവിധ്യവും വിശാലവും ആക്കാനാണ് പരിശ്രമം തുടരുന്നത്. ഇന്ത്യ - കുവൈത്ത് സഹകരണം നിരവധി മേഖലകളിൽ വ്യാപിച്ചുകിടക്കുന്നുണ്ട്. കാരണം ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരവും ദീർഘകാലവുമായ ബന്ധമാണ് ഉള്ളത്. 

ഇന്ത്യൻ സ്ഥാനപതി കഴിഞ്ഞ ദിവസം കുവൈത്തിലെ മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്   അംബാസഡർ എന്ന നിലയിലുള്ള തന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും കുറിച്ച്  സംസാരിച്ചത്. ഇന്ത്യ ടൂറിസവും , നിക്ഷേപ സാധ്യതകളെക്കുറിച്ചും കുവൈത്തിൽ വേണ്ടത്ര പ്രചാരണം നടത്തുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും അംബാസഡർ സൂചിപ്പിച്ചു. 

ഉന്നതതല സന്ദർശനങ്ങൾ സുപ്രധാന വിഷയങ്ങളിൽ പരസ്പര ധാരണകളിലും കരാറുകളിലും എത്തിച്ചേരാൻ അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെയ് ആദ്യവാരം ന്യൂഡൽഹിയിൽ വിദേശകാര്യ ഓഫീസ് കൺസൾട്ടേഷനുകൾ നടത്തി. കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനായി രാജ്യം കാത്തിരിക്കുകയാണ്. അവസരോചിതമായ സമയത്ത് ഇരുഭാഗത്തുനിന്നും ഉയർന്ന തലത്തിലുള്ള സന്ദർശനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News