കുവൈത്തിൽ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്നു; ഹോസ്പിറ്റൽ പ്രവേശനത്തിന് കൃത്രിമം കാണിച്ച യുവതി അറസ്റ്റിൽ

  • 26/05/2023

കുവൈറ്റ് സിറ്റി: റെസിഡൻസി നിയമങ്ങൾ ലംഘിച്ച 58 പിടികൂടാൻ റെസിഡൻസി അഫയേഴ്സ് പരിശോധനകൾക്ക്  കഴിഞ്ഞു. തുടർച്ചയായ സുരക്ഷാ വിന്യാസത്തിന്റെയും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ തീവ്രമായ കാമ്പെയ്‌നുകളുടെയും ചട്ടക്കൂടിനുള്ളിൽ, ഷുവൈഖ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ  താമസ, ജോലി നിയമങ്ങൾ  ലംഘനം നടത്തിയ 39 പേരെ അറസ്റ്റ് ചെയ്തു. 

സബാഹ് അൽ-സലേം, -മഹ്ബൂല എന്നീ പ്രദേശങ്ങളിലെ ത്രികക്ഷി സമിതിയുടെ പരിശോധനയിൽ  19 നിയമലംഘകരെ പിടികൂടാൻ കഴിഞ്ഞു, ഇതിൽ 14 പേർ ഒളിച്ചോടിയവരും , 4 പേർ റെസിഡൻസി കലഹരണപ്പെട്ടവരും, ഒരു യാചകനെയും അറസ്റ്റ് ചെയ്തു

റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ പണത്തിന് പകരമായി പഴയ തീയതികൾ ഉപയോഗിച്ച് ആശുപത്രികളിൽ മെഡിക്കൽ പ്രവേശനം നേടിയ ഒരു സ്ത്രീയും അറസ്റ്റിലായി. നിയമലംഘകർക്കെതിരെയും അറസ്റ്റ് ചെയ്തവർക്കെതിരെയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും അവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News