ശമ്പളം പലതവണ വർധിപ്പിച്ച് വൻ തുക തട്ടിയെടുത്ത കേസ്; കുവൈത്തിൽ ഉദ്യോഗസ്ഥന് 15 വർഷം തടവിന് ശിക്ഷ വിധിച്ചു

  • 26/05/2023



കുവൈത്ത് സിറ്റി: കൃത്രിമത്വത്തിലൂടെ ശമ്പളം പലതവണ വർധിപ്പിച്ച് അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥൻ വർഷങ്ങളായി വൻതുക തട്ടിയെടുത്ത കേസിൽ വിധിയായി. ഉദ്യോഗസ്ഥനെ 15 വർഷം തടവിനാണ് കാസേഷൻ കോടതി ശിക്ഷിച്ചിട്ടുള്ളത്. കൂടാതെ, നാല് മില്യൺ ദിനാർ ഇയാൾ ട്രഷറിയിലേക്ക് തിരിച്ചടയ്ക്കണം. രണ്ട് വർഷത്തിനിടെയിൽ 15 വർഷം പ്രതി തന്റെ ശമ്പളം വർധിപ്പിച്ചുവെന്നാണ് വ്യക്തമായത്. ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റിലെ പേറോൾ ഡിപ്പാർട്ട്‌മെന്റിലെ ഒരു ജീവനക്കാരന്റെ സാമ്പത്തിക കാര്യങ്ങളിൽ രഹസ്യ വിവരങ്ങൾ ലഭിച്ചതോടെയാണ് ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചത്. 

ജോലിസ്ഥലത്തെ ഒരു പഴയ സഹപ്രവർത്തകൻ ആകസ്മികമായി ഒരു വലിയ തുകയുടെ ശമ്പള സർട്ടിഫിക്കറ്റ് കണ്ടെത്തിയത് കേസിൽ നിർണായകമായി. അക്കാലത്ത് പ്രതിയുടെ യഥാർത്ഥ ശമ്പളം 2000 ദിനാർ കവിഞ്ഞിരുന്നില്ല. പല ഘട്ടങ്ങളിലായി പ്രതി 42,000 ദിനാർ വരെ ശമ്പളം കൂട്ടിയെന്നാണ് പിന്നീട് കണ്ടെത്തി. കുവൈത്തിലെ ഒരു പൊതു ജീവനക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളമാണിത്. രണ്ട് വർഷം കൊണ്ട് രണ്ട് മില്യൺ ദിനാറിലേറെ അനധികൃതമായി പ്രതി നേടിയെന്നാണ് കണ്ടെത്തൽ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News