കുവൈറ്റ് വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ പരിശോധന; 300 നിയമലംഘനങ്ങള്‍ കണ്ടെത്തി

  • 27/05/2023



കുവൈത്ത് സിറ്റി: ഈ വർഷം ആദ്യം മുതൽ നടത്തിയ പരിശോധനകളില്‍  300 നിയമലംഘനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം മേധാവി അദ്‌നാൻ ദഷ്തി അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. വൈദ്യുതി, ജല നെറ്റ്‍വര്‍ക്കുകളിലെ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് നിരവധി സർക്കാർ ഏജൻസികളുടെ സഹായത്തോടെ പരിശോധന ക്യാമ്പയിനുകള്‍ തുടരുന്നുണ്ട്. സമീപകാലത്ത് രേഖപ്പെടുത്തിയിരിക്കുന്ന നിയമ ലംഘനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News