കുവൈറ്റ് ഹൈവേകളിൽ ഹരിത വൽക്കരണം ; 1.7 മില്യൺ ദിനാറിന്റെ പദ്ധതി

  • 27/05/2023



കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിലെ ഹൈവേകളിലും ഉൾ റോഡുകളിലുമുള്ള പച്ചപ്പ് സംരക്ഷിക്കുന്നതിനായി , കാർഷിക, മത്സ്യബന്ധനത്തിനുള്ള പബ്ലിക് അതോറിറ്റി പ്രവർത്തനം ശക്തമാക്കി. രാജ്യത്തെ തെരുവുകളിലും ഹൈവേകളിലും നട്ടുപിടിപ്പിച്ച നിരവധി മരങ്ങളും ഈന്തപ്പനകളും നശിച്ച് പോയിരുന്നു. ഇതിലേക്ക് നയിച്ച അശ്രദ്ധ പരിഹരിക്കാനുള്ള ശ്രമമാണ് അതോറിറ്റി നടത്തുന്നത്. ഏകദേശം നാല് വർഷമായി ചർച്ചയിലുള്ള പദ്ധതിക്ക് ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റികളുടെ അം​ഗീകാരം ലഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിയും ജലസേചനവും ഉൾപ്പെടെ പദ്ധതിയുടെ ചെലവ് 1.7 മില്യൺ ദിനാറിലെത്തുമെന്നാണ് വിലയിരുത്തൽ. ഹരിത പ്രദേശങ്ങളുടെ വിപുലീകരണം ഉറപ്പാക്കുന്നതിനും രാജ്യത്തെ സാംസ്കാരിക രംഗങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് അതോറിറ്റി ഈ പദ്ധതി നടപ്പാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News