കണ്ടെയ്നറിൽ കണ്ടെത്തിയത് മുബാറക് അൽ റഷീദിയുടെ മൃതദേഹം തന്നെ; കൂടുതൽ വിവരങ്ങൾ പുറത്ത്

  • 27/05/2023


കുവൈത്ത് സിറ്റി: സാൽമി പ്രദേശത്ത് ഒരു കണ്ടെയ്‌നറിനുള്ളിൽ നിന്ന് ലഭിച്ച മൃതദേഹം കാണാതായ മുബാറക് അൽ റഷീദിയുടെ തന്നെയാണെന്ന് ഉറപ്പായി. കാണാതായി 73 ദിവസങ്ങൾക്ക് ശേഷമാണ് അൽ റഷീദിയുടെ മൃതദേഹം കണ്ടെത്തുന്നത്. കബ്ദ് പ്രദേശത്ത് മാർച്ച് 13നാണ് അൽ റഷീദിയെ കാണാതാകുന്നത്. രാജ്യത്ത് തന്നെ വലിയ ചർച്ചയായ കേസിൽ മൂന്ന് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

അൽ റഷീദിയുടെ തടവിലുള്ള രണ്ട് സഹോദരന്മാരും മൃതദേഹം മാറ്റാൻ സഹായിച്ച ഈജിപ്ഷ്യനായ പ്രവാസിയുമാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. അൽ റഷീദിയുടെ തിരോധാനത്തിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട കേസിലെ പ്രധാന പ്രതിയുമായി ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. അൽ റഷീദിയുടെ കുടുംബം അയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വ്യക്തിപരമായ തർക്കങ്ങളും മറ്റും കാരണങ്ങളും കാരണം പ്രതി അൽ റഷീദിയെ തലയിൽ ഇരുമ്പ് കൊണ്ട് അടിച്ചു. ‌

തുടർന്ന് മൃതദേഹം ഒരു പരവതാനിയിൽ പൊതിഞ്ഞ് ഒരു ഈജിപ്ഷ്യൻ പ്രവാസിയുടെ സഹായത്തോടെ അൽ സാൽമി ഏരിയയിൽ ഉപേക്ഷ​നിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിന്റെ അടയാളങ്ങൾ മറയ്ക്കുന്നതിനും രക്തത്തിന്റെ അംശങ്ങൾ നീക്കം ചെയ്യുന്നതിനുമായി റെൻറ്  കത്തിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഹീനമായ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും സാഹചര്യങ്ങളും പുറത്ത് കൊണ്ട് വരുന്നതിനായി അന്വേഷണം തുടരുകയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News