ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള 50ലധികം അപേക്ഷകൾക്ക് അംഗീകാരം നൽകി കുവൈറ്റ് വൈദ്യുതി-ജല മന്ത്രാലയം

  • 28/05/2023


കുവൈത്ത് സിറ്റി: കമ്പനികളുടെ അപേക്ഷ പ്രകാരം ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള ഉൽപ്പന്ന ലൈസൻസുകളും സർട്ടിഫിക്കേഷനുകളും വൈദ്യുതി-ജല മന്ത്രാലയം അനുവദിച്ചു. 50-ലധികം അപേക്ഷകൾക്കാണ് വൈദ്യുതി മന്ത്രാലയത്തിലെ സാങ്കേതിക സേവന മേഖലയ്ക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി  എൻജിനീയർ അഖൂൽ അനുമതി നൽകിയത്. വൈദ്യുതി-ജല മന്ത്രാലയം ഉൾപ്പെടെ നിരവധി സമുച്ചയങ്ങളിലും സർക്കാർ ഏജൻസികളിലും സമീപകാലത്ത്  ഇലക്ട്രിക് കാർ ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളിൽ ഭൂരിഭാഗവും ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള പവർ പോയിന്റുകൾ ഉൾപ്പെടെ സംവിധാനം ഒരുക്കാറുണ്ട്. പരിസ്ഥിതിയെ സംരക്ഷണത്തിനൊപ്പം ലോകത്തെ വികസനത്തിന് അനുസൃതമായി കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News