ദന്ത നാഡീ ചികിത്സാ രംഗത്ത് ശാസ്ത്ര നേട്ടവുമായി കുവൈത്ത്

  • 28/05/2023



കുവൈത്ത് സിറ്റി: ദന്ത നാഡീ ചികിത്സാ രംഗത്ത് പുതിയ ശാസ്ത്ര നേട്ടം സ്വന്തമാക്കി കുവൈത്ത്. കുവൈത്ത് യൂണിവേഴ്സിറ്റി മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള സപ്പോർട്ടിംഗ് അക്കാദമിക് സ്റ്റാഫിലെ അംഗം എൻജിനീയർ അല്‍ ഷാഹിമയാണ് നേട്ടം പേരിലാക്കിയത്. ദന്ത നാഡീ ചികിത്സാ രംഗത്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഉപകരണം രൂപകൽപ്പന ചെയ്യുന്നതിനുള്ള നിരവധി ഘടകങ്ങളുള്ള കണ്ടുപിടുത്ത പദ്ധതിയിലാണ് അല്‍ ഷാഹിമ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സര്‍വകലാശാല അറിയിച്ചു. എല്ലാ വലിപ്പത്തിലുമുള്ള പല്ലുകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഉപകരണം. ഉപകരണത്തിന്റെ ത്രിമാന ഡ്രോയിംഗ് അല്‍ ഷാഹിമ വരച്ചു. ഇതിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പേറ്റന്‍റ് നേടുന്നതിലേക്ക് നയിച്ചുവെന്നും സര്‍വകലാശാല വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News