ബയോമെട്രിക് സംവിധാനം; 10 ദിവസങ്ങളിൽ ലഭിച്ചത് ഏകദേശം 100,000 വിരലടയാളങ്ങൾ

  • 28/05/2023



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി ആദ്യ 10 ദിവസങ്ങളിൽ ഏകദേശം 100,000 വിരലടയാളങ്ങൾ എടുത്തതായി കണക്കുകൾ. രാജ്യത്ത് നിന്ന് പോകുന്നവരുടെയും രാജ്യത്തേക്ക് വരുന്നവരുടെയും വിരലടയാളങ്ങളും ചിത്രങ്ങളും എടുക്കുന്നത്. ഒരു വർഷത്തിനുള്ളിൽ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും വിരലടയാളം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നത്. 

ബയോമെട്രിക് സംവിധാനം ഉള്ള  കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും ഉദ്ദേശമുണ്ട്. ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുക എന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ പറഞ്ഞു. കുവൈത്തിൽ താമസിക്കുന്ന 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവരുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ് സജ്ജീകരിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News