ബയോമെട്രിക് ഇല്ലാതെ കുവൈത്തിൽനിന്ന് യാത്രചെയ്യാം; എയർപോർട്ടിൽ വൻ തിരക്ക്

  • 28/05/2023

കുവൈറ്റ് സിറ്റി : കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക്  വിരലടയാളം എടുക്കാതെ രാജ്യം വിടാൻ അനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഇന്ന് ഞായറാഴ്ച അറിയിച്ചു. അതേസമയം  കുവൈറ്റ് എയർപോർട്ടിലെ ബയോമെട്രിക് രേഖപ്പെടുത്തുന്ന കൗണ്ടറുകളിൽ  വൻ തിരക്കാണ്  നിലവിൽ അനുഭവപ്പെടുന്നത്. 

യാത്രക്കുമുന്പായി ബിയോമെട്രിക് രേഖപ്പെടുത്താൻ അൽ-ജഹ്‌റ, അലി സബാഹ് അൽ-സേലം, വെസ്റ്റ് മിഷ്‌റെഫ് മേഖല എന്നിവിടങ്ങളിൽ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന 3 കേന്ദ്രങ്ങളുണ്ടെന്നും, ഫർവാനിയ ഗവർണറേറ്റ് സെന്ററിൽ  രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയും പ്രവർത്തിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പൗരന്മാർക്കായി മാറ്റ പ്ലാറ്റ്‌ഫോമിലൂടെയും സന്ദർശകർക്കായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും അപ്പോയിന്റ്മെന്റ് എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിന്ന് പോകുന്നവരുടെയും രാജ്യത്തേക്ക് വരുന്നവരുടെയും വിരലടയാളങ്ങളാണ് എടുക്കുന്നത്. ഒരു വർഷത്തിനുള്ളിൽ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും വിരലടയാളം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നത്. പൗരന്മാർക്കും താമസക്കാർക്കും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി ആദ്യ 10 ദിവസങ്ങളിൽ ഏകദേശം 100,000 വിരലടയാളങ്ങൾ എടുത്തതായാണ്  കണക്കുകൾ. 

കുവൈത്തിൽ താമസിക്കുന്ന 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവരുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ് സജ്ജീകരിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി.

യാത്രയ്ക്ക് മുമ്പ് പൗരന്മാർക്കും താമസക്കാർക്കും അവരുടെ ബയോ-മെട്രിക് സ്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ https://meta.e.gov.kw/En/ എന്ന വെബ്സൈറ്റ്  വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News