കുവൈത്തിൽ നിയമലംഘനം നടത്തിയ 20 ഫാർമസികൾ അടച്ചുപൂട്ടും

  • 28/05/2023



കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ 20 ഫാർമസികൾ അടച്ചുപൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പെഷ്യലൈസ്ഡ് ഇൻസ്പെക്ഷൻ കമ്മിറ്റികൾ നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. പ്രത്യേക സമിതികൾ നൽകിയ ശുപാർശകളുടെ വെളിച്ചത്തിലാണ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഫാര്‍മസികള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും നൽകുന്ന സേവനത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News