ഫിലിപ്പീൻസുമായുള്ള ചർച്ചകളുടെ വാതിൽ അടച്ചിട്ടില്ലെന്ന് കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി

  • 29/05/2023



കുവൈത്ത് സിറ്റി: തൊഴിലാളി വിഷയത്തിൽ ഫിലിപ്പീൻസുമായുള്ള ചർച്ചകളുടെ വാതിൽ അടച്ചിട്ടില്ലെന്ന് കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ മാനസൗ‌ർ അൽ ഒട്ടൈബി. കുവൈത്ത് തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസർബൈജാനി എംബസി ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി. ഫിലിപ്പൈൻ എംബസി കുവൈത്ത് നിയമങ്ങളും നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ നയങ്ങളും അം​ഗീകരിക്കണം. ഈ പ്രശ്നം എത്രയും വേ​ഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News