കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവ് അർപ്പിച്ച് Medx മെഡിക്കൽ കെയർ

  • 29/05/2023

കുവൈറ്റ് സിറ്റി : കോവിഡ് മുന്നണി പോരാളികൾക്ക് ആദരം അർപ്പിച്ച് Medx മെഡിക്കൽ കെയർ, കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഏഴാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു, കോട്ടയം എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ Medx Medical Care Group സി. ഇ. ഒ. മുഹമ്മദ്‌ അലി ആശംസകൾ അർപ്പിച്ചു. പ്രസ്തുത ചടങ്ങിൽ കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം അനുഷ്ടിച്ച മുഴുവൻ ആരോഗ്യപ്രവർത്തകരെയും ആദരിച്ചു. Medx ആരോഗ്യപ്രവർത്തകരും ജീവനക്കാരും ചേർന്നവതരിപ്പിച്ച  ഫ്ലാഷ് മോബ് ശ്രദ്ധേയമായി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News