റെസിഡൻസി നൽകുന്നതിൽ നിയമലംഘനം; 400 ഇടപാടുകൾ കണ്ടെത്തി

  • 29/05/2023

കുവൈത്ത് സിറ്റി: ഇഖാമ നൽകുന്നതിലെ 400 നിയമലംഘനങ്ങൾ കണ്ടെത്തുി അധികൃതർ. ജഹ്റ ​ഗവർണറേറ്റ് റെസിഡൻസിൽ അഡ്മിനിസ്ട്രേഷൻ ആർക്കൈവ് ചെയ്യാത്ത 400 ഇടപാടുകൾ നിലവിലുണ്ടെന്ന് കണ്ടെത്തൽ. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് രൂപീകരിച്ച സുരക്ഷാ സമിതി കഴിഞ്ഞ കാലയളവിൽ റെസിഡൻസ് അഫയേഴ്‌സ് സെക്ടറിൽ പൂർത്തിയാക്കിയ ഇടപാടുകൾ അവലോകനം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കള്ളപ്പണം, വ്യാജരേഖ ചമയ്ക്കൽ വകുപ്പിലെ ഉദ്യോഗസ്ഥരും റെസിഡൻസ് സെക്ടറിൽ നിന്നുള്ള ഉദ്യോഗസ്ഥരും അം​ഗങ്ങളായ സമിതി ഇടപാടുകളുടെ ഫലമായുള്ള സ്റ്റാമ്പുകളും സാമ്പത്തിക പിഴകളും അടക്കമുള്ള തട്ടിപ്പും കണ്ടെത്തി. ഫീസ് വാങ്ങുന്നതിലോ പൗരന്മാർക്കും ഗൾഫ് പൗരന്മാർക്കും വേണ്ടിയുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നതിലും കൃത്രിമം നടക്കുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ജഹ്‌റ റെസിഡൻസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ഒരു വനിതാ ജീവനക്കാരിയുടെ പേരിൽ ഏഴ് പുരുഷന്മാർക്ക് റെസിഡൻസി ലഭിച്ചിട്ടുണ്ടെന്ന ​ഗുരുതര കുറ്റകൃത്യവും കണ്ടെത്തിയതായി കമ്മിറ്റി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News