ഒരാഴ്ചയ്ക്കിടെ 40 ഫാർമസികൾ അടച്ചുപൂട്ടി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 30/05/2023


കുവൈത്ത് സിറ്റി: ഒരാഴ്ചയ്ക്കിടെ 40 ഫാർമസികൾ അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിച്ച് ആരോ​ഗ്യ മന്ത്രാലയം. സ്വകാര്യ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം ഇന്ന് 20 ഫാർമസികളാണ് അടച്ചുപൂട്ടിയത്. ഇതോടെ കഴിഞ്ഞയാഴ്ച മുതൽ അടച്ചുപൂട്ടിയ ഫാർമസികളുടെ എണ്ണം 40 ആയി. ഫാർമസ്യൂട്ടിക്കൽ തൊഴിൽ നിയന്ത്രിക്കുന്ന നിയമത്തിന്റെ ലംഘനവും പരിശോധനാ സമിതികൾ നിരീക്ഷിച്ചതിന്റെയും അന്വേഷണങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് ആരോ​ഗ്യ മന്ത്രിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഫാർമസികൾ പൂട്ടിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News