2022 ലെ ജുഡീഷ്യൽ ഫീസ്, ക്രിമിനൽ, സിവിൽ പിഴകൾ എന്നിവയായി ശേഖരിച്ചത് 40 മില്യണിലധികം കുവൈറ്റ് ദിനാർ

  • 30/05/2023

കുവൈത്ത് സിറ്റി: ജുഡീഷ്യൽ ഫീസ് വകുപ്പിന്റെ കൂടെ പരിശ്രമത്തോടെ നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് 2022ലെ സ്റ്റാറ്റിസ്റ്റിക്കൽ ബുക്ക് തയാറാക്കി. ജുഡീഷ്യൽ ഫീസ്, ക്രിമിനൽ, സിവിൽ പിഴകൾ തുടങ്ങിവയായി 40 മില്യണിലധികം ദിനാർ കഴിഞ്ഞ വർഷം നീതിന്യായ മന്ത്രാലയം ശേഖരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഫണ്ട് ഡിപ്പാർട്ട്‌മെന്റ് ഗ്യാരണ്ടികൾക്കും ട്രസ്റ്റുകൾക്കുമായി 14,972,635 ദിനാർ, സിവിൽ പിഴകൾക്കായി 18,750 ദിനാർ, മണി മാർക്കറ്റ് പിഴകൾക്കായി 10,050 ദിനാർ, പാരിസ്ഥിതിക പിഴകൾക്കായി 2,900 ദിനാർ എന്നിവ ശേഖരിച്ചു. ആകെ 40,398,265 ദിനാറാണ് ഈടാക്കിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News