സെൽഫ് സർവീസ് മെഷീനുകളിൽ സിവിൽ ഐഡികൾ കുമിഞ്ഞുകൂടി; പിഴ ചുമത്താനൊരുങ്ങി സിവിൽ ഇൻഫർമേഷൻ

  • 30/05/2023

കുവൈത്ത് സിറ്റി: തയാറായ സിവിൽ കാർഡുകൾ സെൽഫ് സർവീസ് മെഷീനുകൾ വഴി വേഗത്തിൽ സ്വീകരിക്കാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. 217,000 സിവിൽ കാർഡുകൾ ഡെലിവറിക്ക് തയ്യാറാണ്. അവ 96 ഉപകരണങ്ങളിലായി സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, ഉടമകൾ അവ സ്വീകരിച്ചിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. സെൽഫ് സർവീസ് മെഷീനുകൾക്കുള്ളിൽ ആയിരക്കണക്കിന് കാർഡുകൾ ഡെലിവറിക്ക് തയ്യാറായിട്ടും മാസങ്ങളായി കുമിഞ്ഞുകൂടിയ നിലയിലാണ്. പുതിയ അപേക്ഷകർക്ക് കാർഡുകൾ വിതരണം ചെയ്യുന്നത് വേഗത്തിലാക്കാൻ ഓട്ടോമേറ്റഡ് മെഷീനുകളിൽ  കാർഡുകൾ കുമിഞ്ഞുകൂടുന്നത് തടസ്സപ്പെടുത്തുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു

ഈ പ്രശ്നം അവസാനിപ്പിക്കാനുള്ള നടപടികൾ അതോറിറ്റി പഠിക്കുകയാണ്. സിവിൽ കാർഡുകൾ സ്വീകരിക്കാൻ വൈകുന്ന ആളുകൾക്ക് സാമ്പത്തിക പിഴ ചുമത്തുന്ന കാര്യം അതോറിറ്റി പരിഗണിക്കുന്നുണ്ട്. അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാൽ സിവിൽ കാർഡ് കാലഹരണപ്പെടുമെന്ന വ്യവസ്ഥ കൊണ്ട് വരുന്ന കാര്യവും ആലോചനയിലുണ്ട്. ഈ നടപടികൾ കൊണ്ട് അതിവേ​ഗത്തിൽ സിവിൽ കാർഡ് വിതരണം പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് അതോറിറ്റി കരുതുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News