കാൻസറിനെക്കുറിച്ചുള്ള മികച്ച അന്താരാഷ്ട്ര ഗവേഷണം; അൽ ഹദ്ദാദിന് പുരസ്‌കാരം

  • 30/05/2023

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര തലത്തിൽ മറ്റൊരു നേട്ടം കൂടെ പേരിലെഴുതി കുവൈത്ത് സർവകലാശാല. കാൻസർ രോഗങ്ങളെക്കുറിച്ചുള്ള പഠന മേഖലയിലെ അന്താരാഷ്ട്ര മികച്ച ഗവേഷണ അവാർഡിൽ ഗവേഷക സംഘത്തോടൊപ്പം പങ്കെടുത്ത രസതന്ത്ര വകുപ്പിലെ ഫാക്കൽറ്റി അംഗം ഡോ. ​​ലൈല അൽ ഹദ്ദാദ് ഐഎസ്എസ്എൻ ഇന്റർനാഷണൽ അവാർഡ്സ് ആൻഡ് കോൺ​ഗ്രസ് 2023 ഐഐആർഎസി പുരസ്കാരം നേടി. 

ശരീരത്തിലെ നെഞ്ചെരിച്ചിൽ കുറയ്ക്കുന്ന മരുന്നുകളോട് സാമ്യമുള്ള രാസ സംയുക്തങ്ങളുടെ രൂപകല്പനയ്ക്കായി സൗദി അറേബ്യയിലെ കിംഗ് സൗദ് സർവകലാശാലയിലെ ഡോ. ജമാൽ എഡിൻ ഹാരിസയ്ക്കും ഡോ. ​​ഫാരെസ് അൽ എനെസിക്കും ഒപ്പമാണ് അൽ ഹദ്ദാദ് പുരസ്കാരം നേടിയത്. ഈ സംയുക്തങ്ങൾ കാൻസർ വിരുദ്ധമാണെന്ന് ബയോളജിക്കൽ വിശകലനത്തിന്റെ ഫലങ്ങൾ സ്ഥിരീകരിച്ചതായും ​ഗവേഷക സംഘം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News