കുവൈത്തില്‍ താപനില 60 ഡിഗ്രിയിൽ എത്തുമെന്ന് മുന്നറിയിപ്പ്

  • 30/05/2023


കുവൈത്ത് സിറ്റി: രാജ്യം കാലാവസ്ഥാ വ്യതിയാനത്തിന് സാക്ഷ്യം വഹിക്കുമെന്നതിനാല്‍  പ്രത്യാഘാതങ്ങൾ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്തണമെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. കുവൈത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളി വേനൽക്കാലത്തെ ഉയർന്ന താപനിലയാണെന്ന് അറബ് ഫണ്ട് ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അറബ് കോൺഫറൻസിന്‍റെ ഉദ്ഘാടന വേളയിൽ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

വേനല്‍ക്കാലത്ത് കുവൈത്തില്‍ താപനില 60 ഡിഗ്രിയിൽ എത്തുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ പ്രതികൂല പ്രത്യാഘാതങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖലകളിലൊന്നാണ് അറബ് മേഖലയെന്ന് ഡയറക്ടർ ബോർഡ് ചെയർമാനും അറബ് ഫണ്ട് ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റിന്റെ ഡയറക്ടർ ജനറലുമായ ബദർ അൽ സാദ് പറഞ്ഞു. ചൂട് കുറക്കാനുള്ള  അറബ് രാജ്യങ്ങളുടെ ഇടപെടല്‍ കുറവാണെന്നുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News