കുബ്ബാർ, ഖാറൂഹ് ദ്വീപ് വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

  • 31/05/2023



കുവൈത്ത് സിറ്റി: കുബ്ബാർ, ഖാറൂഹ് ദ്വീപ് വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിലെ സാങ്കേതികകാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്‍ദുള്ള സൈദാൻ. ഇക്കോ ഇനീഷ്യേറ്റീവിന്‍റെ തലവൻ ജാസിം അൽ അബായുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വീപുകൾക്ക് സമീപമുള്ള സമുദ്ര പരിസ്ഥിതിയെ ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ ഉണ്ട്. ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും ദ്വീപുകളിലെ പ്രതികൂല ആഘാതം കുറയ്ക്കുന്നതിനും ഇക്കോ ഇൻകുബേറ്ററുമായി സഹകരിക്കുമെന്നും ഡോ. അബ്‍ദുള്ള സൈദാൻ സൂചിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News